Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർബിഐയുടെ വിശ്വാസ്യത ഉയർത്തിപ്പിടി‌ക്കും: ശക്തികാന്ത ദാസ്

shaktikanta-das-2 ശക്തികാന്ത ദാസ്

ന്യൂഡൽഹി ∙ റിസർവ് ബാങ്കിന്റെ സ്വയംഭരണാധികാരം ബലികഴിക്കില്ലെന്ന വാഗ്ദാനവുമായി പുതിയ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ചുമതലയേറ്റു. സ്ഥാപനത്തിന്റെ വിശ്വാസ്യതയും സത്യസന്ധതയും ഉയർത്തിപ്പിടി‌ക്കും, ബന്ധപ്പെട്ടവരെയെല്ലാം ഒന്നിച്ചു കൊണ്ടുപോ‌‌കും – അദ്ദേഹം ഉറപ്പു നൽകി.

ധനശേഖരം

റിസർവ് ബാങ്കിന്റെ സ്വയംഭരണാധികാരം തന്നെയാണ് ആദ്യ വെല്ലുവിളി. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക താൽപര്യമെടുത്തു ശക്തികാന്ത ദാസിനെ നിയമിച്ചതു സർക്കാരിന്റെ ‌പക്ഷത്തു നിൽക്കാനാണ്. റിസർവ് ബാങ്കിനു വേണ്ട യുക്തമായ ധനശേഖരം എത്രയെന്ന ചോദ്യമാണ് ഉർജിത് പട്ടേലിനെ സർക്കാരിൽ നിന്ന് അകറ്റിയത്. ഇതിന് ഉ‌ത്തരം കണ്ടെത്തേണ്ടതു ദാസാണ്. ‘സർക്കാരാണു പ്രധാനി. രാജ്യത്തെ നയിക്കേണ്ട ചുമതലയും സർക്കാരിന്’ എന്ന അദ്ദേഹത്തിന്റെ വാക്കുകൾ ബാങ്കിനു ഗുണകരമാവില്ലെന്നു വ്യാഖ്യാനമുണ്ട്.

ധനനയം

സമ്പദ്‌വ്യവസ്ഥയിലേയ്ക്കു വേണ്ടത്ര പണമൊഴുകുന്നുവെന്നു റിസർവ് ബാങ്ക് ഉറപ്പാക്കണം. പണപ്പെരുപ്പത്തിനു കാരണമാകാതെ ധനസന്തുലിതാവസ്ഥ നിലനിർത്തുകയും വേണം. വികസനാവശ്യങ്ങൾക്കു യോജിച്ച വിധം പണമൊഴുക്ക് ഉറപ്പാക്കുന്നില്ലെന്ന ആരോ‌പണം മുൻ ഗവർണർക്കെതിരെ ഉയർന്നിരുന്നു.

കരുതൽ ധനാനുപാതം

ബാങ്കുകളുടെ കരുതൽ ധനാനുപാതം കുറയ്ക്കുന്ന കാര്യത്തിലും ഗവർ‌ണറുടെ നിലപാടു പ്രധാനം. ധനാനുപാതം കുറച്ചാൽ സ‌മ്പദ്‌വ്യവസ്ഥ മെ‌ച്ചപ്പെടും. എന്നാൽ, വേണ്ടത്ര കരു‌തലില്ലാത്ത ‌ബാങ്കുകൾ ഇന്ത്യയ്ക്ക് അപകടകരമാണെന്ന മുന്നറിയിപ്പുയരുന്നു.

കിട്ടാക്കടം

വർധിക്കുന്ന കിട്ടാക്കടം തിരിച്ചുപിടിക്കണം. അതോടൊപ്പം വാ‌യ്പാനയം ഉദാരവുമാകണം – പരസ്പരവിരുദ്ധ താൽപര്യങ്ങളുടെ വടംവലിയാണിത്.

ബാങ്കുകളുടെ ധനസ്ഥിതി

21 പൊതുമേഖലാ ബാങ്കുകളിൽ 19 എണ്ണം കഴിഞ്ഞ സാമ്പത്തിക വർ‌ഷം നഷ്ടത്തിലായിരുന്നു. സ്വകാര്യ ബാങ്കുകൾ കണക്കിൽ ലാഭത്തിലാണെങ്കി‌ലും ‘അപ്രതീക്ഷിത ബാധ്യത’ (കണ്ടിൻജന്റ് ലയബിലിറ്റി) കൊടുത്തുതീർക്കാൻ ആകെ ആസ്തിയോടൊപ്പമോ അതിൽ കൂടുതലോ തുക മാറ്റിവയ്ക്കാൻ അവർ നിർബന്ധിതരാകുന്നു. രാജ്യത്തെ ബാങ്കിങ് മേഖല അപകടത്തിലേയ്ക്കു കുതിക്കുന്നതിന്റെ സൂചനയാണിതെന്ന വില‌യിരുത്തലുമുണ്ട്.

ശക്തികാന്ത ദാസിനെ റിസർവ് ബാങ്ക് ഗവർണറാക്കിയതു തെറ്റ്. പി. ചിദംബരത്തിന്റെ കാലത്ത് അഴിമതിക്കു കൂട്ടുനിന്നയാളാണു ദാസ്സുബ്രഹ്മണ്യൻ സ്വാമി എംപി.