Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെളിച്ചെണ്ണയിൽ മുഴുവൻ മായം; 74 ബ്രാൻഡുകൾക്ക് നിരോധനം

coconut-oil

തിരുവനന്തപുരം ∙ സംസ്ഥാനത്തെ വിപണികളിൽ ലഭ്യമായ 74 ബ്രാൻഡ് വെളിച്ചെണ്ണ മായം കലർന്നതാണെന്നു കണ്ടെത്തിയതിനെത്തുടർന്നു നിരോധിച്ചു. ഇവയുടെ ഉൽപാദനം, സംഭരണം, വിതരണം, വിൽപന എന്നിവ നിരോധിച്ചു സംസ്ഥാന ഭക്ഷ്യ സുരക്ഷ കമ്മിഷണർ ആനന്ദ് സിങ് ഉത്തരവിറക്കി. മേയ് 31നു 45 ബ്രാൻഡ് വെളിച്ചെണ്ണയും ജൂൺ 30നു 51 ബ്രാൻഡ് വെളിച്ചെണ്ണയും നിരോധിച്ചിരുന്നു. ഇതു കൂടാതെയാണു 74 ബ്രാൻഡുകൾ ഇന്നലെ നിരോധിച്ചത്.

നിരോധിച്ച ബ്രാൻഡുകൾ

എസ്ടിഎസ് കേര പ്രീമിയം ഗോൾഡ് കോക്കനട്ട് ഓയിൽ, എസ്ടിഎസ് കേര ത്രി ഇൻ വൺ, എസ്ടിഎസ് പരിമിത്രം, കേര ഗ്രേസ് ഡബിൾ ഫിൽറ്റേർഡ് കോക്കനട്ട് ഓയിൽ, കെകെഡി, പരിശുദ്ധം ശുദ്ധമായ വെളിച്ചെണ്ണ, ബ്രില്യന്റ് ഗ്രേഡ് വൺ അഗ്മാർക്ക് കോക്കനട്ട് ഓയിൽ, കെഎസ് കേര സുഗന്ധി പ്യൂർ കോക്കനട്ട് ഓയിൽ, കേര പ്രൗഡി കോക്കനട്ട് ഓയിൽ, കേര പ്രിയം കോക്കനട്ട് ഓയിൽ, ഗോൾഡൻ ഡ്രോപ്‌സ് കോക്കനട്ട് ഓയിൽ, കൈരളി ഡ്രോപ്‌സ് ലൈവ് ഹെൽത്തി ആൻഡ് വൈസ് പ്യുർ കോക്കനട്ട് ഓയിൽ, കേരള കുക്ക് കോക്കനട്ട് ഓയിൽ, കേര ഹിര കോക്കനട്ട് ഓയിൽ, കേരളത്തിന്റെ സ്വന്തം വെളിച്ചെണ്ണ, നാളികേര പ്യൂർ കോക്കനട്ട് ഓയിൽ, കേര സ്വാദിഷ് 100% പ്യൂർ & നാച്വറൽ കോക്കനട്ട് ഓയിൽ, കിച്ചൺ ടേസ്റ്റി കോക്കനട്ട് ഓയിൽ, കേര സുലഭ കോക്കനട്ട് ഓയിൽ, കേര ഫാം കോക്കനട്ട് ഓയിൽ, കേര ഫ്ലോ കോക്കനട്ട് ഓയിൽ, കൽപ കേരളം കോക്കനട്ട് ഓയിൽ, കേരനാട്, കേര ശബരി, കോക്കോബാർ കോക്കനട്ട് ഓയിൽ.

എൻഎംഎസ് കോക്കോബാർ, സിൽവർ ഫ്‌ളോ കോക്കനട്ട്, കേര സ്‌പൈസ് കോക്കനട്ട് ഓയിൽ, വിഎംടി കോക്കനട്ട് ഓയിൽ, കേര ക്ലിയർ കോക്കനട്ട് ഓയിൽ, മലബാർ റിച്ച് കോക്കനട്ട് ഓയിൽ, എസ്ജിഎസ് കേര, എസ്ജിഎസ്. കേര സൗഭാഗ്യ, കേര പ്രൗഡ് കോക്കനട്ട് ഓയിൽ, കേര ക്യൂൺ, കേര ഭാരത്, കേര ക്ലാസിക് അഗ്മാർക്ക്, എവർഗ്രീൻ കോക്കനട്ട് ഓയിൽ, കോക്കോ ഗ്രീൻ, കേര പ്രീതി, ന്യൂ എവർഗ്രീൻ കോക്കനട്ട് ഓയിൽ, കേര ശുദ്ധം, കൗള പ്യൂർ കോക്കനട്ട് ഓയിൽ, പരിമളം, ധനു ഓയിൽസ്, ധനു അഗ്മാർക്ക്, ഫ്രഷസ് പ്യൂർ, കേര നട്സ്, കേര ഫ്രഷ് കോക്കനട്ട് ഓയിൽ, അമൃതശ്രീ, ആർഎംഎസ്. സംസ്‌കൃതി, ബ്രിൽ കോക്കനട്ട് ഓയിൽ, കേരള ബീ ആൻഡ് ബീ, കേര തൃപ്തി, കൺഫോംഡ് ഗ്ലോബൽ ക്വാളിറ്റി കോകോ അസറ്റ്, കേര കിങ്, എബിസി ഗോൾഡ്, കെപി പ്രീമിയം, ന്യൂ കേരള ഡ്രോപ്, കേര മലബാർ, ആവണി വെളിച്ചെണ്ണ, എസ്എഫ്പി കോക്കനട്ട് ഓയിൽ, ഗോൾഡൻ ലൈവ് ഹെൽത്തി, എഡിഎം പ്രീമിയം, എസിടി മലബാർ നാടൻ, കേര സമൃദ്ധി, കേര ഹെൽത്തി ഡബിൾ ഫിൽറ്റർ, ലൈഫ് കുറ്റ്യാടി, ഫേമസ് കുറ്റ്യാടി, ഗ്രീൻ മൗണ്ടൻ, കേരള സ്മാർട്ട്, സുപ്രീംസ് സൂര്യ, സ്‌പെഷൽ ഈസി കുക്ക്, കേര ലാൻഡ്.