Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിം–ട്രംപ് കൂടിക്കാഴ്ച: അറിയാം 2018 ജൂണിലെ പ്രധാന സംഭവങ്ങൾ

kim-donald-trump-hand-shake

ജൂൺ 1: ‌സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനായി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക് ചുമതലയേറ്റു.

∙സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ രാജ്യസഭാംഗവുമായ എ.വിജയരാഘവൻ എൽഡിഎഫ് കൺവീനറായി.

2. ഈജിപ്തിൽ പ്രസിഡന്റ് അബ്ദുൽ ഫത്താ അൽ സിസി വീണ്ടും അധികാരമേറ്റു.

∙സ്പെയിൻ പ്രധാനമന്ത്രിയായി സോഷ്യലിസ്റ്റ് നേതാവ് പെഡ്രോ സാഞ്ചസ് അധികാരമേറ്റു.

∙സ്പെയിനിൽനിന്നു സ്വാതന്ത്ര്യം പ്രഖ്യാപിച്ച കാറ്റലോണിയയിൽ ക്വിം ടോറയുടെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യവാദികൾ പ്രവിശ്യാ സർക്കാർ രൂപീകരിച്ചു.

3. ഗോകുലം എഫ്സിക്കു കേരള പ്രീമിയർ ലീഗ് കിരീടം.

4. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഡപ്യൂട്ടി ഗവർണറായി ഐഡിബിഐ ബാങ്ക് മാനേജിങ് ഡയറക്ടർ എം.കെ. ജെയിനിനെ നിയമിച്ചു.

∙കേരള പൊലീസ് വിജിലൻസ് ഡയറക്ടറായി ഡിജിപി ബി.എസ്. മുഹമ്മദ് യാസിൻ ചുമതലയേറ്റു.

5. വിദ്യാഭ്യാസ മന്ത്രി ഒമർ റസാസിനെ ജോർദാന്റെ പുതിയ പ്രധാനമന്ത്രിയായി അബ്ദുല്ല രാജാവ് നിയമിച്ചു.

6. സുഭാഷ് വാസു സ്പൈസസ് ബോർഡ് ചെയർമാനായി നിയമിതനായി.

7. മികച്ച താരത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ 2016–17, 2017–18 സീസണുകളിലെ പോളി ഉമ്രിഗർ അവാർഡ് വിരാട് കോഹ്‌ലി സ്വന്തമാക്കി. വനിതാ താരത്തിനുള്ള അവാർഡ് ഹർമൻപ്രീത് കൗറും സ്മൃതി മന്ഥനയും സ്വന്തമാക്കി.

∙ആഗോള പത്രസംഘടനയായ വാൻ-ഇഫ്രയുടെ രാജ്യാന്തര പത്രസ്വാതന്ത്യ്ര പുരസ്‌കാരമായ ഗോൾഡൻ പെൻ ഓഫ് ഫ്രീഡം ഫിലിപ്പീൻസിൽനിന്നുള്ള മരിയ റെസയ്ക്ക്.

9. ഫ്രഞ്ച് ഓപ്പൺ ടെന്നിസ് വനിതാ ഫൈനലിൽ റുമേനിയയുടെ സിമോണ ഹാലെപ് അമേരിക്കയുടെ സ്ലൊവാൻ സ്റ്റീഫൻസിനെ പരാജയപ്പെടുത്തി.

10. ഫ്രഞ്ച് ഓപ്പൺ ടെന്നിസ് പുരുഷ ഫൈനലിൽ സ്പെയിനിന്റെ റാഫേൽ നദാൽ ഓസ്ട്രിയയുടെ ഡൊമിനിക് തീമിനെ നേരിട്ടുള്ള സെറ്റുകൾക്കു തകർത്ത് പതിനൊന്നാം വട്ടവും ഫ്രഞ്ച് ഓപ്പൺ കിരീടം നേടി.

∙ജൂനിയർ ഏഷ്യൻ അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ അഞ്ചു സ്വർണം, രണ്ടു വെള്ളി, 10 വെങ്കലം എന്നിവ അടക്കം 17 മെഡലുകളോ‌‌‌‌‌‌ടെ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം. ജപ്പാൻ ഒന്നും ചൈന രണ്ടും സ്ഥാനങ്ങൾ നേടി.

∙ഇന്ത്യയ്ക്ക് ഇന്റർ കോണ്ടിനെന്റൽ ഫുട്ബോൾ കിരീടം. കെനിയയെ 2–0നു കീഴടക്കി.

∙എൻഐഎ മുൻ മേധാവി ശരദ് കുമാറിനെ കേന്ദ്ര വിജിലൻസ് കമ്മിഷണറായി നിയമിച്ചു.

12. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഉത്തര കൊറിയൻ ഭരണത്തലവൻ കിം ജോങ് ഉൻ എന്നിവർ സിംഗപ്പൂരിൽ സമാധാനത്തിനുവേണ്ടിയുള്ള സംയുക്തപ്രസ്താവനയിൽ ഒപ്പുവച്ചു.

13. മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാറിനെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് (ഐഎംജി) ഡയറക്ടറായി നിയമിച്ചു.

14. എളമരം കരീം (സിപിഎം), ബിനോയ് വിശ്വം (സിപിഐ), ജോസ് കെ. മാണി (കേരള കോൺഗ്രസ്–എം) എന്നിവരെ കേരളത്തിൽനിന്നുള്ള രാജ്യസഭാംഗങ്ങളായി എതിരില്ലാതെ തിരഞ്ഞെടുത്തു.

18. കേന്ദ്ര വനം–പരിസ്ഥിതി–കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ ഡോ. ഇ.കെ.ജാനകി അമ്മാൾ പുരസ്കാരം (അഞ്ചു ലക്ഷം രൂപ) സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ മുൻ അഡീഷനൽ ഡയറക്ടറും പ്രാണി വർഗീകരണ ശാസ്ത്രജ്ഞനുമായ പി.ടി.ചെറിയാന്.

∙കൊച്ചിൻ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മറൈൻ സയൻസസിലെ ഗവേഷകർ വളന്തക്കാട് ദ്വീപിലെ കണ്ടൽ കാടുകളിൽനിന്ന് ആംഫിപോഡ് (ദ്വിവിധ പാദങ്ങളോടുകൂടിയ കവചജീവി) വർഗത്തിൽപെട്ട പുതിയ ജീവിയെ (‘വിക്ടോറിയോപ്പിസ കുസാറ്റൻസിസ്’) കണ്ടെത്തി.

19. ജമ്മു കശ്മീരിലെ പിഡിപി സർക്കാരിൽനിന്നു ബിജെപി പിൻമാറിയതോടെ മുഖ്യമന്ത്രി മെഹബൂബ മുഫ്‌തി രാജിവച്ചു.

യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യുപിഎസ്‌സി) ആക്ടിങ് ചെയർമാനായി അരവിന്ദ് സക്സേനയെ നിയമിച്ചു.

∙ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ എന്ന സ്വന്തം റെക്കോർഡ് തിരുത്തി ഇംഗ്ലണ്ട്. ഓസ്ട്രേലിയയ്ക്കെതിരെ 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 481 റൺസ്.

20. ജമ്മു–കശ്മീരിൽ ഗവർണർ ഭര‌ണം ഏർപ്പെടുത്തി വിജ്ഞാപനം പുറത്തിറങ്ങി. പുതിയ ചീഫ് സെക്രട്ടറിയായി ബി. വി.ആർ.സുബ്രഹ്മണ്യം നിയമിതനായി.

∙ഇസ്രയേൽ വിരുദ്ധത ആരോപിച്ച് ഐക്യരാഷ്ട്ര സംഘടനയുടെ (യുഎൻ) മനുഷ്യാവകാശ സമിതിയിൽനിന്നു യുഎസ് പിൻമാറി.

∙കേന്ദ്രസർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ രാജിവച്ചു.

21. മുഖ്യമന്ത്രിയുടെ സ്പെഷൽ ഡ്യൂട്ടി ഓഫിസർ എം.ശിവശങ്കർ ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി നിയമിതനായി.

22. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടറായി അരിജിത് ബാസുവിനെ നിയമിച്ചു.

∙ഡോ. രാജു നാരായണസ്വാമിയെ നാളികേര വികസന ബോർഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി നിയമിച്ചു.

23. കേന്ദ്ര സാഹിത്യ അക്കാദമിയുടെ മികച്ച ബാലസാഹിത്യ കൃതിക്കുള്ള പുരസ്കാരം പി.കെ. ഗോപിയുടെ ‘ഓലച്ചൂട്ടിന്റെ വെളിച്ചം’ എന്ന കൃതിക്ക്.

∙ഡോ. സി.വി.ആനന്ദബോസ് മേഘാലയ സർക്കാരിന്റെ ഉപദേഷ്ടാവ്.

24. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ് ഗ്രാൻഡ് മാസ്റ്റർ, ലോകത്തിലെ രണ്ടാമത്തെ പ്രായം കുറഞ്ഞ ഗ്രാൻഡ് മാസ്റ്റർ പദവി എന്നിവ നേടി ചെന്നൈ സ്വദേശി പ്രഗ്‌നനന്ദ.

∙ലോകകപ്പ് ഫുട്ബോൾ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരം ഈജിപ്തിന്റെ നായകനും ഗോൾ കീപ്പറുമായ എസ്സാം എൽ ഹദാരി. ഹദാരിയുടെ പ്രായം 45 വർഷവും അഞ്ചു മാസവും 10 ദിവസവും.

∙സൗദി അറേബ്യയിൽ വനിതകൾക്ക് ഡ്രൈവിങ് അനുമതി പ്രാബല്യത്തിലായി.

25. തുർക്കിയിൽ പൊതുതിരഞ്ഞെടുപ്പിൽ പ്രസിഡന്റ് തയീപ് എർദോഗൻ 53% വോട്ടു നേടി അധികാരമുറപ്പിച്ചു. ‌

‌ ‌27. പ്രഫ. ജോസഫ് മുണ്ടശേരി ഫൗണ്ടേഷന്റെ സാഹിത്യ പുരസ്കാരം (50,000 രൂപ) ഡോ. പുതുശേരി രാമചന്ദ്രന്.

∙ജസ്റ്റിസ് എൽ. നരസിംഹറെഡ്ഡിയെ സെൻട്രൽ അഡ്മിനിസ്േട്രറ്റീവ് ട്രൈബ്യൂണൽ ചെയർമാനായി നിയമിച്ചു.

∙വാണിജ്യ-വ്യവസായ സംഘടനകളിലൊന്നായ ഇന്ത്യൻ മർച്ചന്റ് ചേംബറിന്റെ പ്രസിഡന്റായി മലയാളിയായ രാജ് നായർ ചുമതലയേറ്റു.

30. കേരളത്തിന്റെ 45–ാമത്തെ ചീഫ് സെക്രട്ടറിയായി ടോം ജോസ് ചുമതലയേറ്റു. ഇദ്ദേഹത്തിനു 2020 മേയ് 31 വരെ സർവീസുണ്ട്.