പഞ്ചാബ്: സ്ഥാനാർഥിയെ സോണിയ നിശ്ചയിക്കും

ന്യൂഡൽഹി ∙ പഞ്ചാബിലെ ഗുർദാസ്പുർ ലോക്സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട കോൺഗ്രസ് സ്ഥാനാർഥിയെ പ്രസിഡന്റ് സോണിയ ഗാന്ധിയും വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയും ചേർന്നു തീരുമാനിക്കും. മുഖ്യമന്ത്രി അമരീന്ദർ സിങ്ങും പാർട്ടി സംസ്ഥാന നേതാക്കളും യോഗം ചേർന്നാണു തീരുമാനം നേതൃത്വത്തിനു വിട്ടത്. വിനോദ് ഖന്നയുടെ (ബിജെപി) മരണത്തെത്തുടർന്ന് ഒഴിവുവന്ന സീറ്റിൽ ഒക്ടോബർ 11ന് ആണു വോട്ടെടുപ്പ്.