Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ത്രീവിരുദ്ധ പരസ്യവാചകം: മാപ്പ് പറഞ്ഞ് ഊബർ

Uber-mobile

ബെംഗളൂരു∙ വെബ് ടാക്സി ഓപ്പറേറ്റർമാരായ ഊബറിന്റെ ഭക്ഷണ ഡെലിവറി ആപ്പിന് ‘ഭാര്യയെ അംഗീകരിക്കാനൊരു ദിനം’ എന്ന പരസ്യവാചകം നൽകിയതു സ്ത്രീവിരുദ്ധമാണെന്നു സമൂഹമാധ്യമങ്ങളിൽ ആക്ഷേപം. തുടർന്നു പരസ്യവാചകം നീക്കിയ കമ്പനി മാപ്പ് പറഞ്ഞു.

 ഒരു മാസം മുൻപ് വിപണിയിലിറക്കിയ ഊബർ ഈറ്റ്സ് എന്ന ആപ്ലിക്കേഷന്റേതാണു പരസ്യം. ‘പ്രിയ ഭർത്താക്കന്മാരേ, ഭാര്യയെ അംഗീകരിക്കാനൊരു ദിനം. ഊബർ ഈറ്റ്സിൽ ഓർഡർ ചെയ്യൂ. 

അടുക്കളയിൽ നിന്ന് ഒരു ദിനം ഭാര്യയ്ക്ക് അവധി നൽകൂ’... എന്ന വാചകമാണു പ്രശ്നമായത്. പാചകത്തിന്റെ പേരിൽ മാത്രമാണോ ഭാര്യയെ അംഗീകരിക്കേണ്ടത് എന്നത് ഉൾപ്പെടെ ഒട്ടേറെ ചോദ്യങ്ങളും ഉയർന്നു.