ഗൗരി ലങ്കേഷ് വധം: പ്രതി ബൈക്കിൽ പോകുന്ന ചിത്രം ലഭിച്ചു

ഗൗരി ലങ്കേഷ് വധക്കേസ് പ്രതിയെന്നു സംശയിക്കുന്നയാൾ ബൈക്കിൽ പോകുന്ന ദൃശ്യം.

ബെംഗളൂരു ∙ ഗൗരി ലങ്കേഷ് വധക്കേസ് പ്രതിയെന്നു സംശയിക്കുന്നയാളുടെ കൂടുതൽ വ്യക്തതയുള്ള ചിത്രം ലഭ്യമായി. ബൈക്കിൽ ഹെൽമറ്റ് ധരിച്ചു പോകുന്നതിന്റെ സിസി ക്യാമറ ദൃശ്യം വിദേശ ലാബിലേക്കയച്ചു കൂടുതൽ വ്യക്തത വരുത്തുകയായിരുന്നു. ഗൗരിയുടെ വീടിനു സമീപത്തെ സിസി ക്യാമറയിൽനിന്നാണ് ഇവ ലഭിച്ചത്. 

രണ്ടു പ്രതികളുടേതെന്നു സംശയിക്കുന്ന മൂന്നു രേഖാചിത്രങ്ങളും സിസി ക്യാമറ ദൃശ്യങ്ങളും കഴിഞ്ഞ 14നു പ്രത്യേക അന്വേഷണസംഘം (എസ്ഐടി) പുറത്തുവിട്ടിരുന്നു. ഇപ്പോൾ പ്രതിയുടേതെന്നു സംശയിക്കുന്ന യഥാർഥ ചിത്രം ലഭിച്ചതു കേസിൽ നിർണായകമാകുമെന്നാണു പ്രതീക്ഷ.