ഗൗരി ലങ്കേഷ് വധം: ഹിന്ദു യുവസേന പ്രവർത്തകൻ കസ്റ്റഡിയിൽ

ബെംഗളൂരു ∙ ഗൗരി ലങ്കേഷ് വധക്കേസിൽ വിശദമായ ചോദ്യം ചെയ്യലിന് ഹിന്ദു യുവസേന പ്രവർത്തകൻ ടി. നവീൻകുമാറിനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) എട്ടു ദിവസത്തെ കസ്റ്റഡിയിൽ വാങ്ങി. അനധികൃതമായി വെടിയുണ്ടകൾ കൈവശം വച്ചതിനു കഴിഞ്ഞമാസം അറസ്റ്റിലായി റിമാൻഡ് ചെയ്യപ്പെട്ട ഇയാളെ ഗൗരി ലങ്കേഷ് കേസിൽ പ്രത്യേകം അറസ്റ്റ് ചെയ്തിട്ടില്ലെന്ന് എസ്ഐടി തലവൻ ഡിസിപി എ.എൻ. അനുഛേദ് അറിയിച്ചു.

ഗൗരി ലങ്കേഷ് കേസിൽ തയാറാക്കിയ ഛായാചിത്രങ്ങളിൽ ഒന്നുമായി നവീനു സാമ്യമുണ്ടെന്നും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്.