Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്ക് വെടിവയ്പിൽ ഇന്ത്യൻ സൈനികന് വീരമൃത്യു

Kashmir-Pak-Firing തൊറാത്ത് കിരൺ പൊപത്റാവു

ജമ്മു ∙ കശ്മീരിലെ പൂഞ്ചിൽ കൃഷ്ണഘാട്ടി സെക്ടറിൽ വെടിനിർത്തൽ കരാർ ലംഘിച്ചു പാക്ക് ഭടന്മാർ നടത്തിയ വെടിവയ്പിൽ ഇന്ത്യൻ സൈനികനു വീരമൃത്യു. ബുധനാഴ്ച ഗുരുതരമായി പരുക്കേറ്റ നായിക് തൊറാത്ത് കിരൺ പൊപത്റാവു (31) പിന്നീട് ആശുപത്രിയിൽ മരിക്കുകയായിരുന്നു.

മഹാരാഷ്ട്രയിലെ ഒൗറംഗാബാദ് സ്വദേശിയാണ്. രജൗരിയിലെ സുന്ദർബനി സെക്ടറിൽ കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ പാക്ക് വെടിവയ്പിൽ രണ്ട് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഇക്കൊല്ലം 15 സൈനികരാണ് ഇന്ത്യയ്ക്കു നഷ്ടമായത്. പാക്ക് പട്ടാളത്തിനു കനത്ത തിരിച്ചടി നൽകിയതായി പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.