Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യക്തി വിവരങ്ങൾ ചോ‍ർന്നു പോകരുത്: ഐഎംഎഫ്

US-POLITICS-IMF

വാഷിങ്ടൻ∙ ആധാർ കാർഡിനു വേണ്ടിയും മറ്റും ശേഖരിക്കുന്ന വ്യക്തി വിവരങ്ങൾ ചോർന്നു പോകാതെ സൂക്ഷിക്കാൻ ഇന്ത്യയ്ക്കു ബാധ്യതയുണ്ടെന്ന് രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്). എൽപിജി സബ്സിഡി ആധാറുമായി ലിങ്ക് ചെയ്തതു വഴി പാചകവാതകം കരിഞ്ചന്തയിലെത്തുന്നതു തടയാൻ കഴിഞ്ഞിട്ടുണ്ട്. ഡിജിറ്റൈസേഷനിലും സാമ്പത്തിക പദ്ധതികൾ നടപ്പാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിലും വ്യക്തി വിവരശേഖരണം സഹായകമായിട്ടുണ്ടെന്നും ഐഎംഎഫ് ചൂണ്ടിക്കാട്ടി.