Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രവീന്ദ്ര ജഡേജയുടെ ഭാര്യയെ മർദിച്ചു; പൊലീസുകാരൻ അറസ്റ്റിൽ

Riva Solanki റീവ സോളങ്കി

ന്യൂഡൽഹി∙ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റീവ സോളങ്കിയെ പൊലീസ് ഉദ്യോഗസ്ഥൻ മർദിച്ചെന്നു പരാതി. ആരോപണവിധേയനായ പൊലീസ് കോൺസ്റ്റബിൾ സഞ്ജയ് ആഹിറിനെ റീവയുടെ പരാതിയെ തുടർന്ന് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ ജാംനഗറിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. റീവ ഓടിച്ചിരുന്ന കാർ സഞ്ജയുടെ ബൈക്കിൽ ഇടിച്ചു ചെറിയ അപകടം ഉണ്ടായി. തുടർന്നു സഞ്ജയ് ബൈക്കിൽ നിന്ന് ഇറങ്ങി റീവയെ മർദിക്കുകയായിരുന്നു. റീവയുടെ തലമുടിക്കു പിടിച്ചുവലിച്ച ആഹിർ അവരുടെ കരണത്തടിച്ചെന്നും ദൃക്സാക്ഷികൾ പറയുന്നു. ഇയാൾക്കെതിരെ കർശനമായ നടപടിയുണ്ടാകുമെന്നു ജാംനഗർ എസ്പി പ്രദീപ് സെജുൽ അറിയിച്ചു.