Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊലീസുകാരന്റെ ബൈക്കിൽ‌ കാർ ഇടിച്ചു; രവീന്ദ്ര ജഡേജയുടെ ഭാര്യയ്ക്കു മർദനം

ravindra-jadeja-reeva-solanki രവീന്ദ്ര ജഡേജയും ഭാര്യ രീവ സോളങ്കിയും. ചിത്രം: ട്വിറ്റർ

ജാംനഗർ∙ ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റീവ സോളങ്കി ജ‍ഡേജയ്ക്കുനേരെ നടുറോഡിൽ പൊലീസുകാരന്റെ അതിക്രമം. തിങ്കളാഴ്ച വൈകിട്ട് ഗുജറാത്തിലെ ജാംനഗറിൽ റീവ ഓടിച്ചിരുന്ന കാർ പൊലീസുകാരൻ സഞ്ജയ് ആഹിറിന്റെ ബൈക്കിൽ ഇടിച്ചതിനെത്തുടർന്നായിരുന്നു സംഭവം. സഞ്ജയ്‌യെ പിന്നീട് അറസ്റ്റ് ചെയ്തു.

റീവയ്ക്കുനേരെ ക്രൂരമായ മർദനമായിരുന്നുവെന്നു ദൃക്സാക്ഷികൾ അറിയിച്ചു. നാട്ടുകാർ ഓടിക്കൂടിയാണു പൊലീസുകാരനെ പിടിച്ചുമാറ്റിയത്. ജഡേജയുടെ അമ്മയും ആക്രമണം നടക്കുന്ന സമയത്ത് കാറിലുണ്ടായിരുന്നു. പൊലീസുകാരനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ജാംനഗർ എസ്പി പ്രദീപ് സേജുൽ അറിയിച്ചു.