Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജാഗ്വാർ വിമാനം തകർന്ന് പൈലറ്റ് മരിച്ചു

Jaguar fighter jet crashed കച്ചിൽ തകർന്നു വീണ ജാഗ്വാർ യുദ്ധവിമാനത്തിന്റെ അവശിഷ്ടം.

അഹമ്മദാബാദ്∙ കച്ച് മേഖലയിലെ ബരേജ ഗ്രാമത്തിൽ വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനം തകർന്നു പൈലറ്റ് എയർ കമഡോർ സഞ്ജയ് ചൗഹാൻ മരിച്ചു. രാവിലെ പത്തരയോടെ ജാംനഗർ വ്യോമസേനാ താവളത്തിൽനിന്നു പതിവു പരിശീലന പറക്കലിനായി പറന്നുയർന്നയുടൻ ആയിരുന്നു അപകടം.

Jaguar-crash

സമീപത്തെ പാടത്തേക്കാണു വിമാനം വീണത്. അപകടത്തെക്കുറിച്ചു വിശദ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നു പ്രതിരോധവകുപ്പ് വക്താവ് ലഫ്.കേണൽ മണീശ് ഓജ അറിയിച്ചു.

related stories