Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ത്രിപുരയിലെ ഭരണം: നേട്ടങ്ങൾ പറഞ്ഞ് അമിത് ഷാ വരും

Amit Shah

അഗർത്തല∙ ത്രിപുരയിൽ ബിജെപി–ഐപിഎഫ്ടി സർക്കാരിന്റെ നൂറു ദിവസത്തെ നേട്ടങ്ങളുടെ പട്ടിക പുറത്തിറക്കാൻ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ 18ന് എത്തും. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തന്ത്രങ്ങൾ ആവിഷ്കരിക്കാൻ പാർട്ടി നേതാക്കളുടെ യോഗവും വിളിച്ചിട്ടുണ്ട്.

ത്രിപുരയിൽ രണ്ടു ലോക്സഭാ മണ്ഡലങ്ങളാണുള്ളത്. ഗുവാഹത്തിയിൽ ബിജെപി ഭരിക്കുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം 18നു വിളിച്ചിട്ടുണ്ട്.