Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞാൻ കുനിയാൻ പോകുന്നില്ല: ഡോ.കഫീൽഖാൻ

kafeel-khan-brother

ഗൊരഖ്‌പുർ(യുപി)∙ ഞായറാഴ്ച രാത്രി ബൈക്കിലെത്തിയ അക്രമികളുടെ വെടിയേറ്റ ഡോ.കഫീൽഖാന്റെ സഹോദരൻ കാസിഫ് ജമീൽ (34) സുഖംപ്രാപിക്കുന്നു. ഗൊരഖ്‌പുർ മെഡിക്കൽ കോളജിൽ ഓക്സിജൻ കിട്ടാതെ 63 കുഞ്ഞുങ്ങൾ മരിച്ച സംഭവത്തിൽ ജയിലിലടയ്ക്കപ്പെട്ട ഡോ.കഫീൽഖാന്റെ ഇളയ സഹോദരനാണു ജമീൽ. അദ്ദേഹത്തിന്റെ ശരീരത്തിൽനിന്നു മൂന്നു വെടിയുണ്ടകൾ ശസ്ത്രക്രിയയിലൂടെ നീക്കംചെയ്തു.

‘ഇതാണു ക്രമസമാധാനത്തിന്റെ അവസ്ഥ. പക്ഷേ, ഞാൻ കുനിയാൻ പോകുന്നില്ല,’ ഡോ. കഫീൽ ഖാൻ ട്വിറ്ററിൽ കുറിച്ചു. കഴുത്തിനു വെടിയേറ്റ കാസിഫിനു ചികിൽസ വൈകിച്ചുവെന്നും ആരോപിച്ചു. സംഭവം അന്വേഷിക്കുന്നതായി പൊലീസ് വ്യക്തമാക്കി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്‌പുരിലെ സർക്കാർ മെഡിക്കൽ കോളജിലെ നോഡൽ ഓഫിസറായിരുന്നു കഫീൽ.