Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീരിൽ വീണ്ടും ഗവർണർ ഭരണം

Mehbooba Mufti മെഹ്ബൂബ മുഫ്തി

ന്യൂഡൽഹി∙ പത്തു വർഷത്തിനിടെ നാലാം തവണ ജമ്മു–കശ്മീരിൽ ഗവർണർ ഭരണം. മെഹബൂബ മുഫ്തി സർക്കാർ രാജിവച്ച സാഹചര്യത്തിൽ ഗവർണർ എൻ.എൻ.വോറയുടെ റിപ്പോർട്ട് പരിഗണിച്ചാണു രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഗവർണർ ഭരണം നിർദേശിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നുമണിക്കു റിപ്പോർട്ട് എത്തുമ്പോൾ സുരിനാമിലേക്കുള്ള യാത്രയിലായിരുന്നു രാഷ്ട്രപതി. വിമാനമിറങ്ങി മൂന്നു മണിക്കൂറിനകം അദ്ദേഹം അതിന് അംഗീകാരം നൽ‌കി. ഇതിനു പിന്നാലെ, ഭരണഘടനയുടെ 92–ാം വകുപ്പുപ്രകാരം ഗവർണർ ഭര‌ണം ഏർപ്പെടുത്തി വിജ്ഞാപനം പുറത്തിറങ്ങി. ചീഫ് സെക്രട്ടറിയെയും ഉ‌ന്നത ഉദ്യോഗസ്ഥരെയും വിളിച്ച് അടിയന്തര സുരക്ഷാ അവലോകനമായിരുന്നു, അധികാരമേറ്റ ഗവർണറുടെ ആദ്യ ദൗത്യം.