Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷോപ്പിയാനിൽ സ്ഫോടനം: ബാലൻ മരിച്ചു

Sophian attack കളിപ്പാട്ടമെന്നു കരുതിയത്: ജമ്മു കശ്മീരിലെ ഷോപ്പിയാനിലുള്ള ജനവാസകേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ പരുക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോൾ. കളിക്കുന്നതിനിടെ കിട്ടിയ വസ്തു കുട്ടികൾ എടുത്തു പരിശോധിച്ചപ്പോഴാണു സ്ഫോടനമുണ്ടായത്. ചിത്രം: പിടിഐ

ശ്രീനഗർ∙ ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ പാർപ്പിട മേഖലയിലുണ്ടായ സ്ഫോടനത്തിൽ ബാലൻ മരിച്ചു. ആറും എട്ടും വയസ്സുള്ള നാലു കുട്ടികൾക്കു ഗുരുതരമായി പരുക്കേറ്റു. കുട്ടികൾ സ്ഫോടക വസ്തു എടുത്തു കളിക്കുമ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടക വസ്തു ഇവിടെ എത്തിയതെങ്ങനെയെന്ന് വ്യക്തമല്ല.