Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെടിവയ്പ്: രണ്ട് പാക്ക് സൈനികർ കൊല്ലപ്പെട്ടു

Indian Army man in Jammu and Kashmir (Representational image)

ശ്രീനഗർ∙ ജമ്മു കശ്മീരിലെ കുപ്‌വാര മേഖലയിൽ ഇന്ത്യ നടത്തിയ വെടിവയ്പിൽ രണ്ട് പാക്ക് സൈനികർ കൊല്ലപ്പെട്ടു. നിയന്ത്രണ രേഖയിൽ വ്യവസ്ഥകൾ ലംഘിച്ച് പാക്കിസ്ഥാൻ വെടിവയ്പാരംഭിച്ചപ്പോൾ ഇന്ത്യ നടത്തിയ തിരിച്ചടിയിലാണ് രണ്ടു ഭടന്മാർ കൊല്ലപ്പെട്ടതെന്ന് ശ്രീനഗറിൽ പ്രതിരോധമന്ത്രാലയം വക്താവ് രാജേഷ് കാലിയ അറിയിച്ചു.