Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മറാഠ സമുദായത്തിന് സംവരണം ആവശ്യപ്പെട്ട് വിദ്യാർഥിനി ജീവനൊടുക്കി

Suicide

അഹമ്മദ്നഗർ (മഹാരാഷ്ട്ര) ∙ മറാഠ സമുദായത്തിന് സംവരണം ആവശ്യപ്പെട്ട് 11–ാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി. രാധാബായ് കാലെ വിമൻസ് കോളജ് വിദ്യാർഥിനി കിശോരി ബബൻ കകാഡെ(17)യെയാണ് ഇന്നലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

പത്താം ക്ലാസ് പരീക്ഷയിൽ 89% മാർക്ക് ലഭിച്ചിട്ടും തനിക്ക് പ്ലസ് ടുവിന് സയൻസ് ബാച്ചിൽ പ്രവേശനം ലഭിച്ചില്ലെന്നും ദരിദ്ര കർഷകനായ പിതാവ് 8000 രൂപ മുടക്കിയ ശേഷമാണ് ഫീസ് ആനുകൂല്യമില്ലാത്ത വിഭാഗത്തിൽ പ്രവേശനം ലഭിച്ചതെന്നും കിശോരി എഴുതിയ ആത്മഹത്യാ കുറിപ്പിൽ പറയുന്നു. മറാഠ സമുദായാംഗമായതിനാലാണ് ഈ വിവേചനം നേരിടേണ്ടി വന്നതെന്നും സമുദായത്തിന് സംവരണം ലഭിക്കാനുള്ള ശ്രമങ്ങൾക്ക് തന്റെ ജീവത്യാഗം ഗുണകരമാകട്ടെയെന്നും കത്തിൽ പറയുന്നു.