Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹിസ്ബുൽ ഭീകരൻ യുപിയിൽ പിടിയിൽ

ലക്നൗ∙ വ്യാഴാഴ്ച ആരംഭിച്ച ഗണേശ ചതുർഥി ആഘോഷത്തിനിടെ അക്രമം ആസൂത്രണം ചെയ്ത ഹിസ്ബുൽ മുജാഹിദീൻ ഭീകരനെ കാൻപുരിൽ അറസ്റ്റ് ചെയ്തു. അസം സ്വദേശിയായ ഖമർ ഉസ് സമ (37) ആണ് അറസ്റ്റിലായതെന്നു ഡിജിപി ഒ.പി.സിങ് അറിയിച്ചു. ഇയാൾ പാക്കിസ്ഥാനിൽ കഴിഞ്ഞ വർഷം ഭീകരപരിശീലനം നേടിയിട്ടുണ്ട്. 

മാർച്ചിൽ ഉത്തർപ്രദേശ് പൊലീസ്, ലഷ്കറെ തയിബ ബന്ധം ആരോപിച്ചു 10 പേരെ അറസ്റ്റ് ചെയ്തിരുന്നു.