Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹാരാഷ്ട്ര മുസ്​ലിം–ദലിത് സഖ്യം: നേട്ടം ബിജെപിക്ക്

മുംബൈ ∙ ഡോ. അംബേദ്കറുടെ കൊച്ചുമകൻ പ്രകാശ് അംബേദ്കറുടെ നേതൃത്വത്തിലുള്ള ഭാരിപ്പ ബഹുജൻ മഹാസംഘും ഹൈദരാബാദ് ആസ്ഥാനമായുള്ള ഉവൈസി സഹോദരൻമാരുടെ ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദുൽ മുസ്‍ലിമീൻ (എഐഎംഐഎം) പാർട്ടിയും കൈകോർക്കുമെന്ന പ്രഖ്യാപനം കോൺഗ്രസ്-എൻസിപി സഖ്യത്തിന്റെ വിശാല മുന്നണി നീക്കത്തിനു തിരിച്ചടിയായേക്കും. 20 കക്ഷികൾ ഉൾപ്പെട്ട പ്രതിപക്ഷ ഐക്യനീക്കത്തിനിടെയാണ് അപ്രതീക്ഷിത സഖ്യവുമായി പ്രകാശ് അംബേദ്കറും ഉവൈസിയും രംഗത്തെത്തിയത്. കോൺഗ്രസ്-എൻസിപി സഖ്യം പ്രതീക്ഷിക്കുന്ന ദലിത്-മുസ്‍ലിം വോട്ടുകളിൽ ഈ കൂട്ടുകെട്ട് വിള്ളലുണ്ടാക്കാം.

കോൺഗ്രസ്-എൻസിപി പാർട്ടികൾക്കൊപ്പമായിരുന്ന മുസ്‍ലിം വോട്ടുകൾ എഐഎംഐഎം പാർട്ടി വിഘടിപ്പിച്ചതു കഴിഞ്ഞ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിക്കു ഗുണം ചെയ്തിരുന്നു.