Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെലങ്കാന: മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കില്ലെന്ന് കോൺഗ്രസ്

Congress-logo

ഹൈദരാബാദ്∙ തെലങ്കാനയിൽ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാനില്ലെന്ന് കോൺഗ്രസ്. അത്തരമൊരു കീഴ്‍വഴക്കം കോൺഗ്രസിൽ ഇല്ലെന്ന് തെലങ്കാനയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ആർ.എസ്. ഖുന്തിയ പറഞ്ഞു. കോൺഗ്രസ് ഇവിടെ ടിഡിപി, സിപിഐ, തെലങ്കാന ജനസമിതി എന്നീ കക്ഷികളുമായി സഖ്യത്തിലാണ്.

പാർട്ടി സംസ്ഥാന അധ്യക്ഷൻ ഉത്തംകുമാർ റെഡ്ഢി പ്രചാരണത്തിനു നേതൃത്വം നൽകും. തിരഞ്ഞെടുപ്പു ഫലം വന്നതിനുശേഷം എംഎൽഎമാരുടെ അഭിപ്രായമറിഞ്ഞ്, പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ആലോചിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് ഖുന്തിയ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ആന്ധ്രയിൽ പര്യടനം നടത്തിയ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി തെലങ്കാന നേതാക്കൾ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്തു.

തിരഞ്ഞെടുപ്പിനെ നേരിടുന്നതിനു വിവിധ സമിതികൾക്കു രാഹുൽ രൂപം നൽകി. പ്രചാരണത്തിനു ചുക്കാൻ പിടിക്കുന്ന കോർ കമ്മിറ്റി, ഏകോപന സമിതി എന്നിവയിൽ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയും മലയാളിയുമായ ശ്രീനിവാസൻ കൃഷ്ണനെ ഉൾപ്പെടുത്തി.