Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോവയിൽ സർക്കാരിന് കോൺഗ്രസ് നീക്കം

Indian National Congress

പനജി∙ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ മാസങ്ങളായി ചികിത്സയിൽ കഴിയവേ, നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസ് ഭരണം പിടിക്കാൻ നീക്കം ശക്തമാക്കി. 40 അംഗ നിയമസഭയിൽ 21 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് അവർ അവകാശപ്പെട്ടു. കോൺഗ്രസിനുമാത്രം 16 എംഎൽഎമാരുണ്ട്. 

പാൻക്രിയാസ് രോഗ ബാധിതനായ മനോഹർ പരീക്കർ ഇപ്പോൾ ന്യൂഡൽഹി എയിംസിൽ ചികിത്സയിലാണ്. 

ഭൂരിപക്ഷം തെളിയിക്കാൻ ബിജെപി സർക്കാരിനോടു നിർദേശിക്കണമെന്ന് പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവ്‌ലെക്കറുടെ നേതൃത്വത്തിൽ കോൺഗ്രസ് എംഎൽഎമാർ ഗവർണർ മൃദുല സിൻഹയെ സന്ദർശിച്ച് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ഗവർണറുടെ മറുപടി കാത്തിരിക്കുകയാണെന്ന് കാവ്‌ലെക്കർ പറഞ്ഞു.