Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീർ: ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്

Election

ജമ്മു∙ കശ്മീരിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. ഒരു ഡസനിലേറെ ജില്ലകളിൽ ചിതറിക്കിടക്കുന്ന 422 വാർഡുകളിലേക്കുള്ള പോളിങ് ഇന്നു രാവിലെ ഏഴിന് ആരംഭിക്കും. നാലുഘട്ടമായുള്ള വോട്ടെടുപ്പ് 16ന് അവസാനിക്കും. 20ന് വോട്ടെണ്ണൽ.

നാഷനൽ കോൺഫറൻസ്, പിഡിപി, സിപിഎം, ബിഎസ്പി പാർട്ടികൾ തിരഞ്ഞെടുപ്പു ബഹിഷ്കരിച്ചതിനാൽ ബിജെപി– കോൺഗ്രസ് നേർക്കുനേർ പോരാട്ടമാണു പലയിടത്തും.