സ്ത്രീയുമായി ബന്ധമുണ്ടെന്ന് ആരോപണം; സന്യാസി ജനനേന്ദ്രിയം മുറിച്ചു

x-default

ലക്നൗ∙ സമീപവാസിയായ സ്ത്രീയുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്നതിനെ തുടർന്ന്, സന്യാസിയായ മദനി ബാബ (28) ജനനേന്ദ്രിയം മുറിച്ചു. തുടർന്ന് ഇയാളെ ബമ്ന ജില്ലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശ്രമം സ്ഥാപിക്കുന്നതിൽ എതിർപ്പുള്ള ചിലർ വ്യാജ ആരോപണം ഉന്നയിച്ചതിലുള്ള മനോവിഷമത്താലാണ് ഇങ്ങനെ ചെയ്തതെന്നു ബാബ പറയുന്നു.