Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എഎസ്ജി പദവിയിൽ മൂന്നുമാസത്തിനിടെ മൂന്നാമതും രാജി

maneendar-singh മനീന്ദർ സിങ്

ന്യൂഡൽഹി∙ കേന്ദ്ര അഡീഷനൽ സോളിസിറ്റർ ജനറൽ മനീന്ദർ സിങ് രാജിവച്ചു. മൂന്നുമാസത്തിനിടയിൽ രാജിവയ്ക്കുന്ന മൂന്നാമത്തെയാളാണ് മുതിർന്ന അഭിഭാഷകനായ മനീന്ദർ. മോദി–അമിത് ഷാ സംഘത്തിലെ വിശ്വസ്തനും തന്നേക്കാൾ ജൂനിയറുമായ തുഷാർ  മേത്തയെ സോളിസിറ്റർ ജനറലാക്കിയതിനു പിന്നാലെയാണ് രാജി.

മനീന്ദറിനു പുറമേ 2020 വരെ കാലവധിയുണ്ടായിരുന്ന പി.എസ്. നരസിംഹയും രാജി സമർപ്പിച്ചിട്ടുണ്ടെങ്കിലും സ്വീകരിച്ചിട്ടില്ല. സന്ദീപ് സേഥിയാണ് രാജിവച്ച മൂന്നാമത്തെ എഎസ്ജി.