Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹാരാഷ്ട്രയിൽ എംഎൽഎയെ അയോഗ്യനാക്കി

മുംബൈ ∙ വിദർഭയിലെ ഭണ്ഡാര സകോളി മണ്ഡലം ബിജെപി എംഎൽഎ രാജേഷ് കാഷിവാറിനെ ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ച് അയോഗ്യനാക്കി. 2014ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കുമ്പോൾ രാജേഷ് ‘ക്ലാസ് ഫോർ കോൺട്രാക്ടർ’ റജിസ്ട്രേഷനുള്ള പൊതുമരാമത്ത് കരാറുകാരനായിരുന്നു. ജനപ്രാതിനിധ്യ നിയമത്തിലെ 9എ പ്രകാരമുള്ള ചട്ടത്തിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി എതിർസ്ഥാനാർഥി സേവക് വഗായെ പാട്ടീൽ നൽകിയ ഹർജിയിലാണു വിധി. ബിജെപിക്കു വിദർഭ മേഖലയിൽ തുടർച്ചയായി മൂന്നാമത്തെ എംഎൽഎയെയാണ് നഷ്ടപ്പെടുന്നത്.