Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജാമ്യത്തിന് കോഴ: ജനാർദന റെഡ്ഡി കീഴടങ്ങി

ബെംഗളൂരു ∙ കോടികളുടെ തട്ടിപ്പ് നടത്തിയ മണിചെയിൻ കമ്പനി ഉടമയിൽനിന്നു വൻതുക വാങ്ങി ജാമ്യം നേടിക്കൊടുക്കാൻ ശ്രമിച്ചെന്ന കേസിൽ മൂന്നു ദിവസമായി ഒളിവിലായിരുന്ന ബെള്ളാരി ഖനി വ്യവസായിയും ബിജെപി മുൻ മന്ത്രിയുമായ ജി.ജനാർദന റെഡ്ഡി കീഴടങ്ങി. കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്നാണിത്. ജാമ്യാപേക്ഷ നാളെ വീണ്ടും പരിഗണിക്കും. ഹാജരാകുന്നതിനു മുൻപ്, തന്നെ കള്ളക്കേസിൽ കുടുക്കിയതാണെന്ന് ആരോപിച്ച് വിഡിയോ സന്ദേശം റെഡ്ഡി പുറത്തുവിട്ടു.