Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഛത്തീസ്ഗഡിലെ വോട്ട് വിഡിയോ വ്യാജം: കമ്മിഷൻ

Chhattisgarh Election

ന്യൂഡൽഹി∙ ഛത്തീസ്ഗഡിൽ കഴിഞ്ഞ 12ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ വോട്ടിങ് യന്ത്രം തെറ്റായ ചിഹ്നങ്ങൾ കാണിക്കുന്നതായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോ വ്യാജമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. തങ്ങൾ വോട്ടു ചെയ്ത ചിഹ്നമല്ല യന്ത്രത്തിൽ തെളിഞ്ഞതെന്ന് വോട്ടർമാർ പരാതിപ്പെടുന്നതിന്റേതായിരുന്നു വിഡിയോ.

ഛത്തീസ്ഗഡിൽ എവിടെ നിന്നെങ്കിലുമുള്ളതല്ല വിഡിയോ എന്ന് ചീഫ് ഇലക്ടറൽ ഓഫിസർ വ്യക്തമാക്കി. ഇവിടെ ഉപയോഗിച്ചത് പിങ്ക് നിറത്തിലുള്ള ബാലറ്റ് പേപ്പറാണ്, വിഡിയോയിലുള്ളത് വെള്ള നിറത്തിലുള്ളതും. യന്ത്രത്തിന്റെ വോട്ടിങ് ഭാഗത്ത് തിരഞ്ഞെടുപ്പു കമ്മിഷന്റെ ചിഹ്നത്തോടു കൂടിയ പ്ലാസ്റ്റിക് ഷീറ്റാണ്. വിഡിയോയിലുള്ളത് ചിഹ്നമില്ലാത്ത കാർഡ്ബോർഡ് പേപ്പറും.

മഞ്ഞ നിറത്തിലുള്ള തിരിച്ചറിയൽ കാർഡാണ് വിഡിയോയിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ധരിച്ചിട്ടുള്ളത്. എന്നാൽ, ഇവിടെ എല്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും വെള്ള കാർഡാണ് നൽകിയിട്ടുള്ളത്. – റിപ്പോർട്ടിൽ പറയുന്നു.

related stories