Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദ്യാഭ്യാസമില്ലാത്ത യുവാക്കൾക്ക് വധുക്കളെ കിട്ടുന്നില്ല; പെണ്ണുകിട്ടാൻ പുരുഷധനം കൊടുത്ത് മറാഠ ഗ്രാമം

wedding

പുണെ∙ വിദ്യാഭ്യാസവും ജോലിയും ഇല്ലാത്തതിനാൽ മറാഠ യുവാക്കൾക്കു വിവാഹത്തിനു ‘പുരുഷധനം’ നൽകേണ്ട അവസ്ഥയെന്നു സർവേ. സത്താറ ജില്ലയിൽ മാൻ താലൂക്കിലെ ഷിന്ദി ഖുറാഡ് ഗ്രാമത്തിലെ പുരുഷന്മാരാണു കല്യാണം കഴിക്കാൻ യുവതികളെ കിട്ടാതെ വലയുന്നത്. വിവാഹം ആലോചിച്ചു ചെന്നാൽ, പെൺകുട്ടികൾ സന്നദ്ധരാകുന്നില്ല. അവസാനം, അവർ ആവശ്യപ്പെടുന്ന പണം നൽകാമെന്നു വാഗ്ദാനം ചെയ്യുമ്പോൾ മാത്രമാണ് ചിലരെങ്കിലും സമ്മതം മൂളുന്നത്.

ഷിന്ദി ഗ്രാമത്തിലെ ജനസംഖ്യയിൽ 82% മറാഠകളാണ്. പകുതിയിലേറെപ്പേരും 1-2 ലക്ഷം വരെ പുരുഷധനം നൽകിയാണു വിവാഹം കഴിച്ചതെന്നും സർവേ പറയുന്നു. പുണെയിലെ ഭൂമാതാ ചാരിറ്റബിൾ ട്രസ്റ്റാമ് 2015 മുതൽ 2018 കാലയളവിൽ സർവേ നടത്തിയത്. മറാഠകൾ തിങ്ങി വസിക്കുന്ന മേഖകളിലൊന്നാണ് ഷിന്ദി ഗ്രാമം. മറ്റു മറാഠാഗ്രാമങ്ങളും ഇതേ അവസ്ഥയാണെന്നു ട്രസ്റ്റ് നേതാവ് ബുദ്ധാജിറാവു മുലിക് പറഞ്ഞു.