Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രചാരണവേദികളിലെ ആൾക്കൂട്ടം രാജസ്ഥാനിൽ ബൂത്തിലെത്തിയില്ല; പോളിങ്ങിൽ ഒരു ശതമാനം കുറവ്

Representational image

ജയ്പുർ∙ കാടിളക്കിയുള്ള പ്രചാരണ കോലാഹാലങ്ങളും താരപ്രചാരകരുമൊന്നും രാജസ്ഥാനിൽ വോട്ടർമാരെ കാര്യമായി സ്വാധീനിച്ചില്ലെന്നു തിരഞ്ഞെടുപ്പു കണക്കുകൾ സൂചിപ്പിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ 2013 ൽ 75.23 ശതമാനം വോട്ടു രേഖപ്പെടുത്തിയ സംസ്ഥാനത്ത് ഇത്തവണ അത് 74.12 ശതമാനമായി കുറഞ്ഞു. 20 ലക്ഷം യുവാക്കൾ വോട്ടർപട്ടികയിൽ പുതുതായി ഇടംപിടിച്ചപ്പോഴാണ് വോട്ട് ശതമാനത്തിലെ ഈ കുറവ്. 

പ്രധാനമന്ത്രി നരേന്ദ്ര മോദി 12 ഉം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി 9 ഉം പൊതുയോഗങ്ങളിൽ പങ്കെടുത്തു. മുൻനിര നേതാക്കൾ പങ്കെടുത്ത റാലികളിലും യോഗങ്ങളിലുമെല്ലാം വൻആൾക്കൂട്ടമായിരുന്നു. ഈ മണ്ഡലങ്ങളിൽപ്പോലും ഇതൊന്നും വോട്ടു കണക്കിൽ പ്രതിഫലിച്ചിട്ടില്ല. 

അതേസമയം, വോട്ട് ശതമാനത്തിലെ കുറവ് തങ്ങൾക്കു ഗുണം ചെയ്യുമെന്നു കോൺഗ്രസ് അവകാശപ്പെടുന്നു.