Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അസം പൗരത്വ റജിസ്റ്റർ: 6 മാസം കൂടി സമയം നീട്ടി

ന്യൂഡൽഹി ∙ അസമിലെ ദേശീയ പൗരത്വ റജിസ്റ്റർ പുതുക്കുന്നതിന് 6 മാസം കൂടി അനുവദിച്ചു. ഈ 31ന് ജോലികൾ തീരില്ലെന്ന കാരണത്താലാണ് 2019 ജൂൺ 30 വരെ റജിസ്ട്രാർ ജനറൽ സമയം നീട്ടിനൽകിയത്. അതോടുകൂടി റജിസ്റ്ററിന് അന്തിമരൂപമാകും. 2013 ഡിസംബറിൽ 3 വർഷത്തെ കാലാവധി നിശ്ചയിച്ച് ആദ്യ വിജ്ഞാപനം വന്നതിനുശേഷം ഇതുവരെ 5 തവണ കാലാവധി പുതുക്കിയെങ്കിലും ജോലികൾ പൂർത്തീകരിക്കാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ജൂലൈ 30ന് കരട് റജിസ്റ്റർ പ്രസിദ്ധീകരിച്ചെങ്കിലും 40 ലക്ഷം ആളുകളുടെ പേരില്ലെന്നതു വലിയ വിവാദമായി മാറിയിരുന്നു.