Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺ. ശുപാർശ തള്ളി കുമാരസ്വാമി; സഖ്യത്തിൽ കല്ലുകടി

ബെംഗളൂരു∙ വിവിധ ബോർഡുകളിലേക്കും കോർപറേഷനുകളിലേക്കും കോൺഗ്രസ് ശുപാർശ ചെയ്ത ചെയർമാനാമാരെ അംഗീകരിക്കില്ലെന്നു കർണാടക മുഖ്യമന്ത്രി കുമാരസ്വാമി. ദൾ–കോൺഗ്രസ് സഖ്യസർക്കാരിൽ ഇതു കല്ലുകടിയായേക്കും.

ലോക്സഭാ സീറ്റ് വിഭജനം സംബന്ധിച്ച് ഇരുപാർട്ടികളും തമ്മിൽ തർക്കമുള്ള സാഹചര്യത്തിൽ പ്രത്യേകിച്ചും.  പ്രധാന്യമുള്ള ബോർഡുകളും കോർപറേഷനുകളും കോൺഗ്രസ് കൈവശമാക്കുകയാണെന്നാണു ദളിന്റെ പരാതി. കോൺഗ്രസ് 20, ദൾ 10 എന്നിങ്ങനെയാണു ചെയർമാന്മാരെ വീതിച്ചിട്ടുള്ളത്. അതൃപ്തരായ ദൾ എംഎൽഎമാരെ പാട്ടിലാക്കാൻ ബിജെപി  ശ്രമം തുടരുകയാണ്.