Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുപിയിൽ പൊലീസുകാരനെ ജനം കല്ലെറിഞ്ഞുകൊന്നു

Stone-Pelting പ്രതീകാത്മക ചിത്രം.

ലക്നൗ∙ ഉത്തർപ്രദേശിൽ ഒരു മാസത്തിനിടെ രണ്ടാമതൊരു പൊലീസുകാരൻ കൂടി ആൾക്കൂട്ട അതിക്രമത്തിൽ കൊല്ലപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യോഗം കഴിഞ്ഞശേഷം സംഘർഷത്തിനിടെയുണ്ടായ കല്ലേറിലാണു കോൺസ്റ്റബിൾ സുരേഷ് വാത്സ് (48) കൊല്ലപ്പെട്ടത്. മോദിയുടെ സമ്മേളനസ്ഥലത്തു കടക്കാൻ അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ചു രാഷ്ട്രീയ നിഷാദ് പാർട്ടി പ്രവർത്തകരാണ് കല്ലേറു നടത്തിയതെന്നു പൊലീസ് സൂപ്രണ്ട് യശ്‌വീർ സിങ് പറഞ്ഞു. 15 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റുള്ളവരെ വിഡിയോ ദൃശ്യങ്ങളിൽ നിന്നു തിരിച്ചറിയാനും ശ്രമം നടത്തുന്നുണ്ട്.

മേഘാലയയിലും ആൾക്കൂട്ടക്കൊല

ഷില്ലോങ്∙ സർക്കാരിതര സംഘടനയിലെ നാലു പേർ ചേർന്ന് മേഘാലയയിൽ അസം സ്വദേശിയായ 45 വയസ്സുകാരനെ തല്ലിക്കൊന്നു. കിഴക്കൻ ഗാരോ ജില്ലയിലെ വില്യംനഗറിൽ ബേക്കറി സാധനങ്ങൾ വിതരണം ചെയ്യുന്ന ഇയാളോട് ലൈസൻസ് ആവശ്യപ്പെട്ട് ആക്രമിക്കുകയായിരുന്നു.