കശാപ്പുവിലക്ക്: ഉന്നതതല യോഗം ഇന്ന്

തിരുവനന്തപുരം ∙ കന്നുകാലികളെ വിൽക്കുന്നതിനും കശാപ്പു ചെയ്യുന്നതിനുമുള്ള കേന്ദ്ര സർക്കാർ നിയന്ത്രണം മറികടക്കുന്നതിന്റെ മാർഗങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും.

നിയമപരമായി കേന്ദ്ര നിർദേശത്തെ എതിർക്കാനുള്ള മാർഗങ്ങളാണു സർക്കാർ ആരായുന്നത്. മന്ത്രി കെ.രാജുവും യോഗത്തിൽ പങ്കെടുക്കും. സർവകക്ഷിയോഗം ചേരണ്ടതുണ്ടോ എന്നതും ഇന്നു ചർച്ച ചെയ്യും.

നിയമനിർമാണം നടത്തണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിരുന്നു. തീരുമാനത്തിൽ പ്രതിഷേധിച്ചു മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു കത്തയയ്ക്കുകയും ചെയ്തു.