Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കന്നുകാലി വാഹനം തടഞ്ഞ കേസിൽ ഒരാൾ അറസ്റ്റിൽ

മല്ലപ്പള്ളി ∙ കന്നുകാലികളെ കൊണ്ടുപോകുകയായിരുന്ന വാഹനം തടഞ്ഞ് ഡ്രൈവറെ ഭീഷണിപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. മല്ലപ്പള്ളി വെസ്റ്റ് അങ്ങാടിപ്പറമ്പ് കൊല്ലംപറമ്പിൽ ജയനെയാണ് (37) കീഴ്‍വായ്പൂര് എസ്ഐ ബി. രമേശന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച താലൂക്ക് ആശുപത്രിപ്പടിക്കു സമീപത്താണു വാഹനം തടഞ്ഞത്. സംഘംചേർന്നു വാഹനം തടഞ്ഞുനിർത്തി ഡ്രൈവറെ ഭീഷണിപ്പെടുത്തിയതിനു കണ്ടാലറിയാവുന്ന ആറോളം പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ജയനെ ജാമ്യത്തിൽ വിട്ടയച്ചു.