ഭർത്താവ് ആസിഡ് ഒഴിച്ച വീട്ടമ്മ ചികിൽസയ്ക്കിടെ മരിച്ചു

മരിച്ച ഏലിയാമ്മ

പെരുമ്പാവൂർ ∙ ഭർത്താവ് ആസിഡ് ഒഴിച്ചു പൊള്ളലേൽപിച്ച വീട്ടമ്മ ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരിച്ചു. അറയ്ക്കപ്പടി ഓട്ടത്താണി കൂനമ്മാക്കുഴി ഏലിയാമ്മ (45) യാണ് മരിച്ചത്.

ഉറങ്ങിക്കിടന്ന ഭാര്യയെയും മകനെയും ആസിഡ് ഒഴിച്ചു പൊള്ളലേൽപിച്ച ശേഷം ഭർത്താവ് കോതമംഗലം ഊഞ്ഞാപ്പാറ പാച്ചിറ പാലാൽകളപ്പുരയ്ക്കൽ ബെന്നി (48) ആത്മഹത്യ ചെയ്തിരുന്നു. ആക്രമണത്തിൽ പരുക്കേറ്റ മകൻ ജോർജ് (22) ചികിൽസയിലാണ്.

കഴിഞ്ഞ 28നു പുലർച്ചെ 3.30ന് ആയിരുന്നു സംഭവം. കുടുംബവഴക്കിനെ തുടർന്നായിരുന്നു ആക്രമണമെന്നു പൊലീസ് അറിയിച്ചു. ഏലിയാമ്മയെയും ജോർജിനെയും ചികിൽസയ്ക്കായി ആദ്യം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണു പ്രവേശിപ്പിച്ചത്. പരുക്ക് ഗുരുതരമായതിനാൽ കോഴിക്കോട്ടെ ആശുപത്രിയിലേക്കു മാറ്റി.

കണ്ണുകളുടെ കാഴ്ച പോയ ഏലിയാമ്മയുടെ വൃക്കയടക്കമുള്ള ആന്തരികാവയവങ്ങൾകൂടി തകരാറിലായതോടെയായിരുന്നു മരണം. ജോർജിന്റെ കണ്ണുകൾക്കും തകരാറുണ്ട്.

ഏലിയാമ്മയുടെ സംസ്കാരം ഇന്നു നാലിനു പെരുമാനി സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ. മകൾ സിമി.