പി.സി. ജോർജിനെതിരെ കേസെടുക്കാൻ ഉത്തരവ്

കോഴിക്കോട് ∙ കൊച്ചിയിൽ പീഡനത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തിയതിനു പി.സി. ജോർജ് എംഎൽഎയ്ക്കെതിരെ കേസെടുത്ത് അന്വേഷിക്കാൻ കുന്നമംഗലം മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവ്. പൊതുപ്രവർത്തകനായ കളമശേരി സ്വദേശി ഗിരീഷ്ബാബു നൽകിയ ഹർജിയിലാണ് നടപടി. ചാനൽ ചർച്ചയിൽ പി.സി. ജോർജ് നടിയുടെ പേര് െവളിപ്പെടുത്തിയെന്നാണു പരാതി. കളമശേരി പൊലീസിൽ നൽകിയ പരാതിയിൽ നടപടിയെടുക്കാത്തതിനെ തുടർന്നാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്.