ജാതിക്കോളം: സർക്കാർ കണക്ക് തെറ്റെന്നു കുമ്മനം

കൊച്ചി ∙ ജാതിക്കോളം പൂരിപ്പിക്കാത്ത കുട്ടികളുടെ കണക്കെന്ന പേരിൽ സർക്കാർ പുറത്തുവിട്ട വിവരം തെറ്റെന്നു ബിജെപി അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ജാതിക്കോളം ഇല്ലാത്ത പട്ടിക പരിഗണിച്ചതു കൊണ്ടുള്ള ആശയകുഴപ്പമാണിതെന്നും വരുംദിവസങ്ങളിൽ ഇതു സംബന്ധിച്ച വ്യക്തമായ ചിത്രം തെളിയും. ബിഡിജെഎസുമായുള്ള പ്രശ്നങ്ങൾക്ക് ഉടനെ പരിഹാരമാകും.

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരുടെയും വോട്ടുകൾ ബിജെപി സ്വീകരിക്കും. കീഴാറ്റൂർ വയൽക്കിളി വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.