Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടിപ്പറിനു നോക്കുകൂലിയില്ല: ലേബർ കമ്മിഷണർ

nokkukooli

തിരുവനന്തപുരം ∙ ടിപ്പറിൽനിന്നു ചരക്കിറക്കുമ്പോൾ കൂലി വാങ്ങുന്നതു നിലവിലെ നിയമപ്രകാരം നോക്കുകൂലിയുടെ പരിധിയിൽ വരുമെന്ന് ലേബർ കമ്മിഷണർ എ.അലക്സാണ്ടർ. ടിപ്പറിന്റെ പിൻഭാഗം താഴ്ത്തി ചരക്ക് ഇറക്കുന്നതിനു കൂലി വാങ്ങാനാകില്ല. ഇത്തരത്തിൽ ചരക്ക് ഇറക്കാനാകുന്നതാണു ടിപ്പർ കൊണ്ടുള്ള പ്രയോജനം. ഇതു തൊഴിൽ നഷ്ടപ്പെടുത്തുന്നുവെന്നു നിയമത്തിൽ പറയുന്നില്ല. ടിപ്പറിൽ നിന്നു ചരക്കിറക്കം ഏതു നിയമത്തിൽ വരുമെന്ന ആശയക്കുഴപ്പവും നോക്കുകൂലി വേണമെന്നു കയറ്റിറക്കു തൊഴിലാളികൾ ആവശ്യപ്പെട്ടതും പാലക്കാട് നഗരസഭ നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾക്കു തടസ്സം സൃഷ്ടിച്ച സാഹചര്യത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുൻപ് സിമന്റ് നിർമാണ സ്ഥലത്ത് ഇറക്കുമ്പോൾ തൊഴിലാളികൾക്കു കൂലി ലഭിക്കുമായിരുന്നു. ഇപ്പോൾ ഏതെങ്കിലുമൊരു കേന്ദ്രത്തിൽ വച്ചു കോൺക്രീറ്റ് മിക്സ്ചറാക്കിയാണു നിർമാണസ്ഥലത്ത് എത്തിക്കുന്നത്. അതിന്റെ പേരിൽ സിമന്റ് ഇറക്കുന്നതിനു കൂലി വേണമെന്നു തൊഴിലാളികൾ വാദിക്കുന്നില്ല. ടിപ്പറിൽ നിന്നു ചരക്കിറക്കുന്നതിലൂടെ തൊഴിൽ നഷ്ടമാകുന്നുവെന്നു കാണിച്ച് ആരും പരാതി നൽകിയിട്ടില്ലെന്നും അലക്സാണ്ടർ പറഞ്ഞു.