Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രെയിനുകളുടെ റൂട്ടിൽ മാറ്റം; വൈകും

Train

ചെന്നൈ∙ ആർക്കോണം യാഡിൽ പണി നടക്കുന്നതിനാൽ കേരളത്തിലേക്കുള്ള ട്രെയിനുകളുടെ റൂട്ടിൽ മാറ്റം വരുത്തി. ചില ട്രെയിനുകൾ വൈകും. 

∙ ഗോരഖ്പുർ–തിരുവനന്തപുരം എക്സ്പ്രസ് (12511), സിൽചെർ–തിരുവനന്തപുരം എക്സ്പ്രസ് ( 12516), ധൻബാദ്–ആലപ്പുഴ എക്സ്പ്രസ് (13351) എന്നിവ ഇന്നു ഗുണ്ടൂർ–റെനിഗുണ്ട–മേൽപാക്കം–ജോലാർപേട്ട റൂട്ടിൽ വഴിതിരിച്ചു വിടും. 

∙ ഗോരഖ്പുർ–തിരുവനന്തപുരം എക്സ്പ്രസ് (12511) ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ നിർത്തില്ല. സിൽചെർ–തിരുവനന്തപുരം എക്സ്പ്രസ് (12516) പെരമ്പൂർ, ആർക്കോണം സ്റ്റേഷനുകളിൽ നിർത്തില്ല. 

∙ ധൻബാദ്–ആലപ്പുഴ എക്സ്പ്രസ് (13351) നെയ്ദുപേട്ട, സുലൂർപേട്ട, ചെന്നൈ സെൻട്രൽ, തിരുവള്ളൂർ, ആർക്കോണം സ്റ്റേഷനുകളിൽ നിർത്തില്ല.

∙ ഇന്നു രാത്രി 9.40 പുറപ്പെടുന്ന ചെന്നൈ സെൻട്രൽ–പാലക്കാട് എക്സ്പ്രസ് (22651) ചെന്നൈ എഗ്‌മൂർ, വില്ലുപുരം, തിരുച്ചിറപ്പള്ളി വഴി ഡിണ്ടിഗലിൽ എത്തിയ ശേഷമാകും പതിവു റൂട്ടിലൂടെ സർവീസ് തുടരുക. ഇന്ന് ഉച്ചയ്ക്കു മൂന്നിനു പുറപ്പെടുന്ന മടക്ക ട്രെയിൻ (22652) ഡിണ്ടിഗലിൽ എത്തിയ ശേഷം തിരുച്ചിറപ്പള്ളി, വില്ലുപുരം, ചെന്നൈ എഗ്‌മൂർ റൂട്ടിലൂടെയാകും സർവീസ്.

ഇരു ട്രെയിനുകളും (22651– 22652) കരൂർ, മൊഹനൂർ, നാമക്കൽ, രാശിപുരം, സേലം, ജോലാർപേട്ട്, ഗുഡിയാട്ടം, കാട്പാടി, ആർക്കോണം, പെരമ്പൂർ എന്നീ സ്റ്റേഷനുകളിൽ എത്തില്ല. 

∙ ഇന്നു രാത്രി 8.55നു പുറപ്പെടുന്ന ചെന്നൈ സെൻട്രൽ–ആലപ്പുഴ എക്സ്പ്രസ് (22639) ആർക്കോണം, തിരുത്തണി, ചിറ്റേരി വഴിയാണ്.