കെഎസ്ആർടിസിയിൽ രണ്ടായിരത്തിയഞ്ഞൂറിലേറെ പേരെ സ്ഥലംമാറ്റി

തിരുവനന്തപുരം∙ കെഎസ്ആർടിസിയിൽ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റി. ഡ്രൈവർമാരും കണ്ടക്ടർമാരും മിനിസ്റ്റീരിയിൽ ജീവക്കാരും മെക്കാനിക്കുകളും ഉൾപ്പെടെ 2505 പേരെയാണു സ്ഥലം മാറ്റിയത്. ഭരണകക്ഷി യൂണിയന്റേതുൾപ്പെടെ ഒരു ശുപാർശയും പരിഗണിക്കാതെ പൊതു മാനദണ്ഡങ്ങളുടെ മാത്രം അടിസ്ഥാനത്തിലാണ് എംഡി ടോമിൻ തച്ചങ്കരിയുടെ നേതൃത്വത്തിൽ സ്ഥലംമാറ്റിയത്.

738 ഡ്രൈവർമാരും 585 കണ്ടക്ടർമാരും 335 മെക്കാനിക്കുകളും 57 മിനിസ്റ്റീരിയൽ ജീവനക്കാരും 52 സ്റ്റോർ ജീവനക്കാരും ഉൾപ്പെടെ സ്ഥലംമാറ്റ പട്ടികയിലുണ്ട്. ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും ക്ഷാമം മൂലം സർവീസുകൾ മുടങ്ങുന്ന പതിവ് നിർത്തലാക്കാൻ കൂടി ലക്ഷ്യമിട്ടാണു സ്ഥലംമാറ്റം.