Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘സരിതയുടെ കത്തു െകെകാര്യം ചെയ്യുന്നതിൽ മാധ്യമങ്ങൾ തുടർന്നും ജാഗ്രത കാട്ടണം’

Saritha S Nair

കൊച്ചി ∙ സരിതയുടെ കത്തിന്റെ ഉള്ളടക്കം കൈകാര്യം ചെയ്യുന്നതിൽ മാധ്യമങ്ങൾ തുടർന്നും ജാഗ്രതയും ഉത്തരവാദിത്തവും കാണിക്കുമെന്നു പ്രതീക്ഷിക്കുന്നതായി ഹൈക്കോടതി. കത്തിന്റെ ഉള്ളടക്കം ഇന്റർനെറ്റിലുൾപ്പെടെ മാധ്യമ, രാഷ്ട്രീയ ചർച്ചകൾക്കും പ്രസിദ്ധീകരണത്തിനും വിഷയമാക്കുന്നതു തടഞ്ഞ ഇടക്കാല ഉത്തരവ് (ഗാഗ് ഓർഡർ) പാലിക്കുന്നതിൽ മാധ്യമങ്ങൾ  കാണിച്ച ഉത്തരവാദിത്തത്തെയും പക്വതയെയും പ്രശംസിച്ചുകൊണ്ടാണു കോടതി പരാമർശം.

സരിതയുടെ കത്തിന്റെ തെളിവുമൂല്യം കോടതി നടപടികളിലൂടെ വിലയിരുത്തിയിട്ടില്ല. കമ്മിഷൻ റിപ്പോർട്ടിലൂടെ കത്തിനു കിട്ടിയ അംഗീകാരവും ഇപ്പോൾ ഇല്ലാതായി. ഈ സാഹചര്യത്തിൽ മാധ്യമങ്ങൾക്കു പ്രത്യേക വിലക്കിന്റെ ആവശ്യമില്ല. മാധ്യമ ധാർമികതയും വ്യക്തിയുടെ മൗലികാവകാശം സംബന്ധിച്ച കോടതി പരാമർശങ്ങളും മാനിച്ച് മാധ്യമങ്ങൾ പെരുമാറുമെന്നു പ്രതീക്ഷിക്കുന്നതായി കോടതി വ്യക്തമാക്കി.