Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടതുപക്ഷത്തിനൊപ്പം ചേരാൻ പ്രായമായില്ല: കമൽഹാസൻ

pinaray i- kamalahasan കൊച്ചിയിലെത്തിയ കമൽഹാസൻ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചപ്പോൾ. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവ് സമീപം.

കൊച്ചി∙ കേരളത്തിൽ ഇടതുപക്ഷത്തോടൊപ്പം ചേർന്നു പ്രവർത്തിക്കാൻ തന്റെ പാർട്ടി മക്കൾ നീതി മയ്യത്തിനു പ്രായമായിട്ടില്ലെന്നു കമൽഹാസൻ. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു കമൽ.

മക്കൾ നീതി മയ്യത്തിന്റെ പരിപാടിയിലേക്കു മുഖ്യമന്ത്രിയെ ഔദ്യോഗികമായി ക്ഷണിക്കാനാണു കമൽ എത്തിയത്. കൊച്ചി ബോൾഗാട്ടി പാലസിൽ നടന്ന കൂടിക്കാഴ്ച ഒരുമണിക്കൂറോളം നീണ്ടു. കോയമ്പത്തൂരിൽ നടക്കുന്ന പരിപാടിയുടെ തീയതി പിണറായി വിജയന്റെ സൗകര്യമനുസരിച്ചു തീരുമാനിക്കുമെന്നു കമൽ പിന്നീടു പറഞ്ഞു.