കെസിബിസി സമ്മേളനം നാളെ മുതൽ

കൊച്ചി∙ കേരള കത്തോലിക്കാ മെത്രാൻ സമിതി (കെസിബിസി) വർഷകാല സമ്മേളനം നാളെ മുതൽ ഏഴുവരെ പാലാരിവട്ടം പിഒസിയിൽ. നാളെ 9.30ന് സമർപ്പിത സമൂഹങ്ങളുടെ മേജർ സുപ്പീരിയർമാരുടെയും കെസിബിസിയുടെയും സംയുക്ത യോഗം കെസിബിസി പ്രസിഡന്റ് ആർച്ച് ബിഷപ് ഡോ.എം. സൂസപാക്യം ഉദ്ഘാടനം ചെയ്യും.  കെസിബിസി റിലീജിയസ് കമ്മിഷൻ ചെയർമാൻ ബിഷപ് യൂഹാനോൻ മാർ ക്രിസോസ്റ്റം അധ്യക്ഷത വഹിക്കും.

സിബിസിഐ നയരേഖയുടെ അടിസ്ഥാനത്തിൽ കേരളസഭയുടെ രണ്ടുവർഷത്തെ പരിപാടികൾക്കു സമ്മേളനം രൂപം നൽകും. കുട്ടികളുടെയും ദുർബലരുടേയും സുരക്ഷിതത്വം, കുടുംബ കേന്ദ്രീകൃത അജപാലനം, യോഗാ പരിശീലനവും ക്രൈസ്തവ സമീപനവും, ഓഖി ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങളുടെ അവലോകനം, തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും.