Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഖി ദുരിതാശ്വാസനിധി: കെസിബിസി അഞ്ചു കോടി സമാഹരിച്ചു

കൊച്ചി ∙ കത്തോലിക്കാ രൂപതകൾ, സന്യാസ സമൂഹങ്ങൾ, സംഘടനകൾ, വ്യക്തികൾ എന്നിവരുടെ സംഭാവനയായി കെസിബിസി ഓഖി ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ സമാഹരിച്ചു. ദുരിതബാധിത പ്രദേശങ്ങളിലെ കത്തോലിക്കാ രൂപതകളിലെ സാമൂഹികക്ഷേമ വിഭാഗവുമായി സഹകരിച്ചു പുനരധിവാസ പ്രവർത്തനം നടത്തുന്നതിനു കെസിബിസിയുടെ സാമൂഹികക്ഷേമ വിഭാഗമായ ജസ്റ്റിസ്, പീസ് ആൻഡ് ഡവലപ്‌മെന്റ് (ജെപിഡി) കമ്മിഷനു തുക കൈമാറി.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, വരാപ്പുഴ രൂപതകളിലെ ഓഖി ദുരിതബാധിത പ്രദേശങ്ങളിലുണ്ടായ നാശനഷ്ടങ്ങളുടെ വിശദാംശങ്ങളും സർക്കാരിന്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ നടക്കുന്ന പുനരധിവാസ പ്രവർത്തനങ്ങളും വിലയിരുത്തി, അവയോടു സഹകരിച്ചാണ് ഓരോ പ്രദേശത്തും കെസിബിസിയുടെ സഹായമെത്തിക്കുക. വിശദമായ പദ്ധതിരേഖ, കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള സോഷ്യൽ സർവീസ് ഫോറത്തിന്റെ സഹകരണത്തോടെ ജെപിഡി കമ്മിഷൻ തയാറാക്കി. ആർച്ച‌് ബിഷപ് തോമസ് മാർ കൂറിലോസ്, ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, മാർ ജോസ് പൊരുന്നേടം എന്നിവർ ഉൾപ്പെടുന്ന സമിതിയാണു പദ്ധതികളുടെ മേൽനോട്ടം വഹിക്കുന്നത്.

related stories