Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സജി ചെറിയാൻ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

saji-cherian

തിരുവനന്തപുരം∙ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി വിജയിച്ച സിപിഎമ്മിന്റെ സജി ചെറിയാൻ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. സഗൗരവത്തിലായിരുന്നു സത്യപ്രതിജ്ഞ.

ചോദ്യോത്തര വേള കഴിഞ്ഞയുടൻ നിയമസഭാ സെക്രട്ടറി വി.കെ.ബാബുപ്രകാശ് സത്യപ്രതിജ്ഞയ്ക്കായി അദ്ദേഹത്തെ ക്ഷണിച്ചു. സജി ചെറിയാന്റെ കുടുംബാംഗങ്ങൾ അടക്കമുള്ളവർ ചടങ്ങു വീക്ഷിക്കാൻ എത്തിയിരുന്നു. സഭയുടെ മധ്യഭാഗത്തായി പിറകിൽ നിന്നു രണ്ടാം നിരയിൽ കാരാട്ട് റസാഖിനു സമീപമാണു സജിക്കു തൽക്കാലം ഇരിപ്പിടം അനുവദിച്ചത്.  പാർലമെന്ററി പാർട്ടി നേതാവിന്റെ നിർദേശാനുസരണം സീറ്റിൽ വ്യതിയാനം വരാമെന്നു സ്പീക്കറുടെ ഓഫിസ് അറിയിച്ചു.

related stories