ഗവർണർ കുമ്മനം 16ന് ശബരിമലയിൽ

കുമ്മനം രാജശേഖരൻ

ആറന്മുള ∙ മിസോറം ഗവർണറായി ചുമതലയേറ്റ ശേഷം ആദ്യമായി കേരളത്തിലെത്തുന്ന കുമ്മനം രാജശേഖരൻ 16ന് ശബരിമലയിൽ ദർശനത്തിനെത്തും.

15ന് തിരുവനന്തപുരത്തെത്തുന്ന അദ്ദേഹം 16ന് രാവിലെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ വരും. താൻ സ്ഥാപിച്ച ആറന്മുള ശബരി ബാലാശ്രമത്തിൽ കുട്ടികൾക്കൊപ്പം പ്രഭാത ഭക്ഷണത്തിൽ പങ്കെടുത്ത ശേഷം പാർഥസാരഥി ക്ഷേത്ര ദർശനം നടത്തും. തുടർന്ന് മാരാമൺ അരമനയിലെത്തി ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയെ സന്ദർശിക്കും. 

അവിടെ നിന്ന് കൂനങ്കര ശബരി ബാലാശ്രമത്തിൽ എത്തി ഇരുമുടിക്കെട്ട് നിറച്ച ശേഷം അട്ടത്തോട് ആദിവാസി കോളനിയിലെത്തി ആദിവാസി മൂപ്പന് ദക്ഷിണ നൽകി മിസോറമിലെ ആദിവാസി ഗോത്ര വർഗം നെയ്തെടുത്ത ഷാൾ അണിയിക്കും. തുടർന്ന് ശബരിമല ദർശനത്തിന് തിരിക്കും. 16ന് അവിടെ തങ്ങിയ ശേഷം അദ്ദേഹം 17ന് കുമ്മനത്തെ കുടുംബവീട്ടിലേക്ക് പുറപ്പെടും.