രണ്ട് അംഗരക്ഷകരേ ഉള്ളൂവെന്നു മന്ത്രി മാത്യു ടി.തോമസ്

തിരുവനന്തപുരം∙ തനിക്കു രണ്ട് അംഗരക്ഷകർ മാത്രമേ പൊലീസുകാരായി ഉള്ളൂവെന്നും മൂന്നു പേർ, അഞ്ചുപേർ എന്നൊക്കെ മാധ്യമങ്ങളിൽ വരുന്നതു തെറ്റാണെന്നും മന്ത്രി മാത്യു ടി.തോമസ്. രണ്ടുപേരിൽ തന്നെ ഒരാൾ മാത്രമേ തന്നോടൊപ്പം ഉണ്ടാവാറുള്ളൂ. വീട്ടിലോ ഓഫിസിലോ മറ്റു ജോലികൾക്കായി ആരെയും നിയോഗിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുൻ എംപി എം.പി.അബ്ദുസമദ് സമദാനി മുൻപ് എംഎൽഎ ആയിരിക്കവെ അക്രമത്തിനിരയായതിനെത്തുടർന്നു സുരക്ഷാ ഉദ്യോഗസ്ഥനെ നിയോഗിച്ചിരുന്നു. 2017 സെപ്റ്റംബർ 27ന് ഇതു പിൻവലിച്ചു. നിലവിൽ അദ്ദേഹത്തിനും സുരക്ഷാ ഉദ്യോഗസ്ഥർ ഒപ്പമില്ല.