സൈബർ കുറ്റകൃത്യം തടയാൻ ഓൺലൈൻ പോർട്ടൽ സംവിധാനം

Porn Videos

തിരുവന്തപുരം∙ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഇന്റർനെറ്റ് വഴിയും മറ്റും പ്രചരിപ്പിക്കുന്നതായുള്ള പരാതികൾ കൈകാര്യം ചെയ്യുന്നതിനു സംസ്ഥാനത്തു നോഡൽ സൈബർ സെൽ രൂപീകരിച്ചു. ഇതു സംബന്ധിച്ച സുപ്രീം കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിലാണു സെൽ രൂപീകരിച്ചത്. 

സ്റ്റേറ്റ് ക്രൈം റിക്കോർഡ്സ് ബ്യൂറോ എഡിജിപി സെല്ലിന്റെ നോഡൽ ഓഫിസറായിരിക്കും. എസ്‍സിആർബി എസ്പി, തിരുവനന്തപുരം ജില്ലാ ക്രൈം റിക്കോർഡ്സ് ബ്യൂറോ അസിസ്റ്റന്റ് കമ്മിഷണർ എന്നിവരെ സഹായികളായും ചുമതലപ്പെടുത്തി.  

ഇത്തരം പരാതികൾ കൈകാര്യം ചെയ്യുന്നതിനു  www.cyberpolice.gov.in  കേന്ദ്രീകൃത ഓൺലൈൻ പോർട്ടൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. 

ഇതോടൊപ്പം ഈ പരാതികൾ കൈകാര്യം ചെയ്യാൻ 155260 എന്ന ഹെൽപ്പ് ലൈൻ നമ്പറും  വൈകാതെ പ്രവർത്തനക്ഷമമാകും. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഉൾപ്പെടെയുള്ള ഉള്ളടക്കം ബ്ലോക്ക് ചെയ്യുന്നതിനുള്ള നടപടികളും നോഡൽ സെൽ സ്വീകരിക്കുമെന്നു ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.