Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിവസവും കേരളം പുറന്തള്ളുന്നത് 480 ടൺ പ്ലാസ്റ്റിക് മാലിന്യം

Plastic Recycling

പത്തനംതിട്ട ∙ അൻപതു മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക്കിന്റെ നിരോധനം കടലാസിൽ ഒതുങ്ങിയതോടെ സംസ്ഥാനത്തു പ്ലാസ്റ്റിക് മാലിന്യം വൻവിപത്തായി കുന്നുകൂടുന്നു. കേരളത്തിൽ ദിവസം 480 ടൺ പ്ലാസ്റ്റിക് മാലിന്യം പുറന്തള്ളപ്പെടുന്നുവെന്നാണു ശുചിത്വ മിഷന്റെ കണക്ക്. ഒരു കുടുംബം ദിവസം ശരാശരി 60 ഗ്രാം പ്ലാസ്റ്റിക് പുറന്തള്ളുന്നു.

ബോധവൽക്കരണത്തിനു മാത്രം സർക്കാർ രണ്ടു വർഷംകൊണ്ടു രണ്ടരക്കോടിയിലേറെ രൂപ ചെലവിട്ടു. 2016ലാണു തദ്ദേശ സ്വയംഭരണ വകുപ്പ് 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് നിരോധിച്ച് ഉത്തരവിറക്കിയത്. ഇതിന്റെ വിൽപന നടത്തുന്നതിനു സംസ്ഥാനത്തെ ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളും നടപടി സ്വീകരിച്ചില്ല. ഇതിന്റെ ഉൽപാദന കേന്ദ്രങ്ങൾ തുടങ്ങുന്നതിനും തടസ്സമില്ല. തദ്ദേശ സ്ഥാപനങ്ങളിൽ ഇത്തരം വ്യവസായ യൂണിറ്റുകൾ തുടങ്ങുന്നതിനു വ്യവസായ വകുപ്പിന്റെ അനുമതി ആവശ്യമില്ലെന്നാണു വിശദീകരണം.

ഇത്തരം സ്ഥാപനങ്ങൾക്കു ലൈസൻസ് നൽകുന്നതിനു തദ്ദേശ വകുപ്പ് 2016ൽ ചട്ടം കൊണ്ടുവന്നിരുന്നെങ്കിലും അതും പാലിക്കുന്നില്ല. നഗരമാലിന്യം ഒരു ദിവസം തിരുവനന്തപുരം കോർപറേഷൻ: 26 ടൺ കൊച്ചി, കോഴിക്കോട്: 16 ടൺ കൊല്ലം: എട്ട് ടൺ‍ തൃശൂർ: ഏഴ് കണ്ണൂർ: നാല് പ്ലാസ്റ്റിക് റോഡ് നിർമാണം പാളി പ്ലാസ്റ്റിക് ഉപയോഗിച്ചു റോഡുനിർമാണം പാളിയെന്നാണു തദ്ദേശ വകുപ്പ് വിവരാവകാശപ്രകാരം നൽകിയ മറുപടിയിൽ വ്യക്തമാകുന്നത്.

തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ വരുന്ന 10% റോഡുകളുടെ നിർമാണത്തിനു പ്ലാസ്റ്റിക് ഉപയോഗിക്കണമെന്നു 2016–17ലും 20% റോഡുകളിൽ ഉപയോഗിക്കണമെന്നു 2017–18ലും ഉത്തരവിറക്കിയിരുന്നു. പ്ലാസ്റ്റിക് പൊടിച്ചു പൊതുമരാമത്തു വകുപ്പിനും തദ്ദേശ സ്ഥാപനത്തിനും നൽകുന്നതിനു ക്ലീൻ കേരള കമ്പനിയെയും ഏൽപിച്ചിരുന്നു.